സെയിന്റ് മൈക്കൽ മിനിസ്ട്രിയുടെ ഔദ്യോഗിക അടയാള ചിഹ്നം രൂപകൽപന ചെയ്തിരിക്കുന്നത് യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിൽ വായിക്കുന്ന ‘മുന്തിരിച്ചെടിയും ശാഖകളും’ എന്ന ഉപമയുടെ പശ്ചാത്തലത്തിലാണ്. കുരിശ്ശ്; യേശുവാകുന്ന തായ്ത്തണ്ടിന്റെ പ്രതീകമാണ്. അതു രക്ഷയുടെ,മോചനത്തിന്റെ ആശ്വാസത്തിന്റെ , സംരക്ഷണത്തിന്റെ, സ്നേഹത്തിന്റെ പ്രതീകവും ആണ് . കുരിശ്ശിന്റെ ഇരു പാർശ്വങ്ങളിലെ ശിഖരങ്ങൾ ദൈവ ജനത്തിന്റെ പ്രതീകമായും; കുരിശിൻ ചുവട്ടിൽ വച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥം ദൈവ വചനത്തെയും സൂചിപ്പിക്കുന്നു .പ്രാവുകൾ പരിശുദ്ധാത്മാവിന്റെ പ്രതീകം ആകുന്നു . ദൈവ ജനം വിശുദ്ധിയിൽ വളരുവാൻ ആത്മീക ഫലങ്ങൾ പുറപ്പെടുവിക്കുവാൻ , യേശു സാക്ഷികൾ ആകുവാൻ കുരിശിൽ നിന്നും ബഹിർഗമിക്കുന്ന തിരുരക്തം, കുരിശിൽ നിന്നും മാറ്റൊലി കൊള്ളുന്ന ദൈവ വചനം , പരിശുദ്ധാത്മഭിഷേകം അത്യന്താപേക്ഷിതമാണെന്നു ഈ മിനിസ്ട്രിയുടെ അടയാള ചിഹ്നത്തിലെ പ്രതീകങ്ങൾ വിശദമാക്കുന്നു .